വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗര്‍ഭിണിയായ യുവതിയും അമ്മയും മരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൈലമ്മാള്‍, മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്.
ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.
അമ്മയും മകളും തകര്‍ന്നുവീണ മേല്‍ക്കൂരയ്ക്ക് അടിയില്‍ കുടുങ്ങിയിരുന്നു. പൊലിസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സഹായത്തോടെയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലിസ് അറിയിച്ചു.
English summary;The roof of the house collapsed and the pregnant woman and her mother died
You may also like this video;