Site icon Janayugom Online

ചന്ദ്രയാന്‍ 3; റോവര്‍ പേലോഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചതിന് പിന്നാലെ റോവര്‍ ചന്ദ്രോപരിതലത്തില്‍ എട്ട് മീറ്റര്‍ സ‍ഞ്ചരിച്ചതായി ഐഎസ്ആര്‍ഒ. ലാന്‍ഡറിന് പുറത്തേയ്ക്ക് റോവര്‍ സഞ്ചരിക്കുന്നതിന്റെ വിഡീയോ ദൃശ്യവും പുറത്തുവിട്ടിരുന്നു.
റോവറിലെ രണ്ടു പേലോഡുകളുടെയും പ്രവർത്തനം ആരംഭിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെട്രോസ്‌കോപ്പ്, ആൽഫ പാർട്ടിക്കിൾ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ എന്നിങ്ങനെ രണ്ട് പേലോഡുകളാണ് റോവറിലുള്ളത്. ലാൻഡറിലെയും പ്രൊപ്പൽഷൻ മൊഡ്യൂളിലെയും പേലോഡുകളും പ്രതീക്ഷിച്ചരീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്ത സ്ഥലത്തിന് സമീപത്തുനിന്നാണ് റോവർ വിവരങ്ങള്‍ ശേഖരിക്കുക. റോവറിൽനിന്ന് ലാൻഡറിലേക്ക് മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കു. ലാൻഡറിന് പ്രൊപ്പൽഷൻ മൊഡ്യൂളിലേക്കും ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലേക്കും വിവരങ്ങൾ നൽകാം. ഇവ രണ്ടും ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് വഴി ഐഎസ്ആർഒയുമായി ആശയവിനിമയം നടത്തും.

Eng­lish summary;The rover pay­loads are operational

you may also like this video;

Exit mobile version