Site iconSite icon Janayugom Online

മേടമാസ വിഷുപൂജകൾക്ക് ശബരിമല നട തുറന്നു: 15ന് വിഷുക്കണി ദർശനം, 18 ന് നട അടയ്ക്കും

sabarimalasabarimala

മേടമാസ — വിഷുപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട വൈകുന്നേരം തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി വൈകിട്ട് അഞ്ചോടെ ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. നാളെ പുലർച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും.
തുടർന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. ചൊവ്വാഴ്ച മുതൽ തിരുനട 8 വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടാകും.
ഇത്തവണ മേടം രണ്ടായ 15 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

Eng­lish Sum­ma­ry: The Sabari­mala opened for the Vishu poo­jas; Vishukani Dar­shan will be held on the 15th

You may like this video also

Exit mobile version