മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം 4.50ന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനാരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ നട തുറന്ന് ദീപം തെളിയിച്ചത്. വൈകിട്ട് ആറ് മണിയോടെ ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് നടന്നു.
വൃശ്ചികം ഒന്നായ നാളെ മുതല്‍ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം. ഇരുമുടി കെട്ടുമായി വരുന്ന ശബരിമല, മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍ പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്കു മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. അതേസമയം മഴ തുടരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല റോഡുകളിലും ഗതാഗത തടസം നേരിടുന്നതായാണ് വിവരം. പുനലൂര്‍— മൂവാറ്റുപുഴ, പന്തളം- പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുന്നുണ്ട്.
ENGLISH SUMMARY:The Sabarimala trail was opened
You may also like this video