മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് പ്രവേശനം മറ്റന്നാള്‍ മുതല്‍ കരിമല വഴി ഉണ്ടാകും. ജനുവരി 14 നാണ് മകവിളക്ക്. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല.നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.
എന്നാൽ, വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. അതേ സമയം, സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു.ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ശനിയാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തിച്ചേർന്നു. മണ്ഡലപൂജക്ക് മുന്നോടിയായുള്ള ദീപാരാധനയായാണ് ശബരിമലയിൽ തങ്ക അങ്കി നടത്തിയത്.
ശരണമന്ത്രങ്ങളോടും വ്യതാനുഷ്ടാന നിറവിലും മലകയറുന്ന അയ്യപ്പ ഭക്തർക്ക് ദർശന സുകൃതമാണ് ഈ തങ്ക അങ്കി ദീപാരാധന. ശനിയാഴ്ച 3 മണി വരെ പമ്പാ ഗണപതി കോവിലിൽ ദർശനത്തിന് വയ്ച്ചു. തുടർന്ന് ഘോഷയാത്രടോയെ തന്നെ പെട്ടിയിലാക്കി ചുമന്ന് കൊണ്ട് അയ്യപ്പ സേവാ സംഘം പ്രവർത്തകർ സന്നിധാനത്ത് തങ്ക അങ്കി എത്തിച്ചു.അതേസമയം, തങ്ക അങ്കി ഘോഷയാത്ര കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആണ് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ ഘോഷയാത്രക്ക് മികച്ച സ്വീകരണം ലഭിച്ചിരുന്നു.
പുറപ്പെട്ട ഘോഷയാത്ര ളാഹ സത്രത്തില്‍ തങ്ങി. തുടർന്ന് പുലര്‍ച്ചെ ആണ് പമ്പയിലേക്ക് പുറപ്പെട്ടിരുന്നത്. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേര്‍ന്ന് സ്വീകരിച്ചു. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. കൊടി മരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് സ്വീകരിച്ചിരുന്നു. തുടർന്ന് സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഏറ്റുവാങ്ങി. തുടർന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.
മണ്ഡല കാല തീർഥാടനത്തിന് സമാപ്തി കുറിച്ചുളള മണ്ഡലപൂജ പിറ്റേ ദിവസവും നടന്നു. പിറ്റേ ദിവസം പകൽ 11.50 നും 1.15 നും ഇടയ്ക്ക് മീനം രാശി മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടന്നിരുന്നു. മണ്ഡലകാല തീർഥാടന ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 10 — ന് നട അടച്ചു. തുടർന്ന് മകരവിളക്ക് തീർഥാടനത്തിനായി 30 — ന് വൈകിട്ട് 5 — ന് വീണ്ടും ശബരിമല തുറക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.
അതേ സമയം, തിരുവാ ഭരണ ഘോഷ യാത്ര ജനുവരി 12 — ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് സന്നിധാനത്തേയ്ക്ക് പുറപ്പെടും. മകര വിളക്ക് കണക്കിൽ എടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. മാളികപ്പുറം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും എന്നാണ് വിവരം. അഞ്ച് ലക്ഷം ടിൻ അരവണ കരുതൽ ശേഖരവുമായി ഉണ്ട്. വരുന്ന മകര വിളക്ക് കണക്കിൽ എടുത്ത് കനത്ത് സുരക്ഷ ക്രമീകരണങ്ങൾ ആണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, 41 ദിവസം നീണ്ടു നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകർ ആണ് സന്നിധാനത്ത് ദർശനത്തിന് വേണ്ടി എത്തിയത്.
English Summary: The Sabarimala trail will open tomorrow as part of the Makaravilakku festival
You may also lie this video: