Site iconSite icon Janayugom Online

കാവിവല്‍ക്കരണ ശ്രമം പരാജയപ്പെട്ടു; കേരള സര്‍വകലാശാല സിൻഡിക്കേറ്റില്‍ ഇടത് സ്ഥാനാർത്ഥികൾക്ക് വിജയം

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമം പരാജയപ്പെടുത്തി ഒമ്പത് സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വിജയം.
പ്രൊഫ. കെ സി പ്രകാശ് (എയ്ഡഡ് കോളജ് പ്രിൻസിപ്പൽ), ഡോ. കെ റഹീം (സർക്കാർ കോളജ് അധ്യാപകന്‍), ഡോ. എൻ പ്രമോദ്, ഡോ. ടി ആർ മനോജ് (ഇരുവരും എയ്ഡഡ് കോളജ് അധ്യാപകർ), അഡ്വ. ആർ ബി രാജീവ് കുമാർ, ഡി എൻ അജയ് (പൊതുമണ്ഡലം) എന്നിവരാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഡോ. എസ് നസീബ് (സർക്കാർ അധ്യാപക മണ്ഡലം), ഡോ. വി മനോജ് (സർക്കാർ കോളജ് പ്രിൻസിപ്പൽ), ഡോ. എം ലെനിൻ ലാൽ (സംവരണം) എന്നീ ഇടതം​ഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

12 അം​ഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. കോൺ​ഗ്രസിന്റെ വോട്ടു തിരിമറിയിൽ രണ്ട് സംഘ്പരിവാര്‍ പ്രവർത്തകരും സിൻഡിക്കേറ്റില്‍ ഇടം നേടി. കോൺ​ഗ്രസ് പ്രതിനിധി അഹമ്മദ് ഫാസിൽ (പൊതുമണ്ഡലം), ബിജെപിയുടെ പി എസ് ഗോപകുമാർ, ഡോ. വിനോദ് കുമാർ ടി ജി നായർ (ഇരുവരും പൊതുമണ്ഡലം) എന്നിവരാണ് ജയിച്ചത്.
വോട്ടെണ്ണുന്നതു സംബന്ധിച്ച് വൈസ് ചാൻസലറും സംഘടനകളും തമ്മിൽ തർക്കം ഉടലെടുത്ത സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. 15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇതു ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പേരില്‍ വോട്ടെണ്ണല്‍ മാറ്റിവയ്ക്കാനായിരുന്നു നീക്കം. 

Eng­lish Sum­ma­ry: The saf­froniza­tion attempt failed; Left Can­di­dates Win in Ker­ala Uni­ver­si­ty Syndicate

You may also like this video

Exit mobile version