Site iconSite icon Janayugom Online

ഒളിക്യാമറ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി; പൈലറ്റ് അറസ്റ്റിൽ

ഒളിക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വീഡിയോകൾ നിർമ്മിച്ച കേസിൽ സ്വകാര്യ എയർലൈൻ പൈലറ്റ് ഡൽഹിയിൽ അറസ്റ്റിൽ. 31കാരനായ മോഹിത് പ്രിയദർശിയാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം നിന്ന് ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു.

കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഓഗസ്റ്റ് 30ന് രാത്രി ശനി ബസാറിൽ വെച്ച് ലൈറ്ററിൻ്റെ രൂപത്തിലുള്ള ക്യാമറ ഉപയോഗിച്ച് ഒരാൾ തൻ്റെ അനുവാദമില്ലാതെ വീഡിയോകൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു. മോഹിതിന്റെ മൊബൈൽ ഫോണിൽ നിന്ന് 74 വീഡിയോകൾ കണ്ടെടുത്തതായും, ഇയാൾ ഒരു വർഷമായി സ്ത്രീകളെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി അവിവാഹിതനും, വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വിമാനങ്ങളിലോ വിമാനത്താവളങ്ങളിലോ സഹപ്രവർത്തകരെയോ യാത്രക്കാരെയോ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കണ്ടെടുത്ത ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

Exit mobile version