Site icon Janayugom Online

പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കും

പുതിയ പാര്‍ലമെന്റില്‍ അധികാരമുദ്രയായ സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കും. സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുക.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ അധികാര കൈമാറ്റം സൂചിപ്പിച്ചുകൊണ്ട് ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ കൈമാറിയതാണ് ചെങ്കോല്‍. ഇതേ ചെങ്കോല്‍ പുതിയ മന്ദിരത്തില്‍വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിക്കും. പിന്നീട് ലോക‌്സഭയില്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം ഈ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

eng­lish sum­ma­ry; The scepter will be installed in the new parliament
you may also like this video;

Exit mobile version