Site iconSite icon Janayugom Online

വാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

accidentaccident

സ്‌കൂട്ടറും പിക്ക് അപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. 7 മണിയോടെയാണ് സംഭവം. കംമ്പമെട്ട് മുങ്കിപ്പുള്ളം കാട്ടേഴത്ത് ഷാജി (48) ആണ് മരിച്ചത്. മുങ്കിപ്പള്ളത്ത് നിന്നും മന്തിപ്പാറക്ക് സ്‌കൂട്ടറിില്‍ പോകുന്നു വഴി മന്ത്രിപ്പാറക്ക് സമീപമാണ് അപകടമുണ്ടായത്. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് കയറിവന്ന ഷാജി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പിക് അപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുവെന്നാണ് പ്രാഥമിക വിവരം. ഷാജിയെ നെറ്റി തൊഴുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. ഭാര്യ: തങ്കച്ചന്‍കട പുളിക്കല്‍ ബീന. മക്കള്‍: ഷിബിന്‍, ഷിനോജ്. കമ്പംമെട്ട് പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: The scoot­er pas­sen­ger was k‑illed when the vehi­cles collided
You may like this video also

Exit mobile version