Site icon Janayugom Online

കാഴ്ചവിരുന്നൊരുക്കി പടക്കപ്പലിന്റെ കരയാത്ര രണ്ടാം ദിവസം പിന്നിട്ടു

ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായുള്ള പടക്കപ്പലാണ് വലിയ സുരക്ഷാക്രമീകരണങ്ങളോടെ തണ്ണീര്‍മുക്കത്തുനിന്നും ആലപ്പുഴയിലേക്കു കരയാത്ര തുടങ്ങിയത്. മരച്ചില്ലകള്‍ വെട്ടിമാറ്റിയും വൈദ്യുതി ലൈനുകള്‍ നീക്കിയും വന്‍ സംഘം ഒരുക്കിയ വഴികളിലൂടെയായിരുന്നു കപ്പലിന്റെ യാത്ര. ഓരോ ചലനവുംആദ്യദിനം 12 മണിക്കൂറില്‍ പിന്നിടാനായത് അഞ്ചര കിലോമീറ്റര്‍.

രാവിലെ ആറിനു തണ്ണീര്‍മുക്കത്തുനിന്നും തിരിച്ച കപ്പലുംവഹിച്ചുള്ള മള്‍ട്ടി ആക്‌സില്‍ പുള്ളര്‍ വൈകിട്ട് ആറുപിന്നിട്ടപ്പോഴാണ് വെള്ളിയാകുളത്തെത്തിയത്. രാത്രിയായതോടെ ഇവിടെ ആദ്യദിനയാത്ര അവസാനിപ്പിക്കുകയായിരുന്നു.

പ്രധാന വെല്ലുവിളിയായ ചേര്‍ത്തല തണ്ണീര്‍മുക്കം റോഡ് പിന്നിടാനായിരുന്നു ആദ്യദിന ലക്ഷ്യമെങ്കിലും സാധ്യമായില്ല.ഞായറാഴ്ച ദേശീയപാതയിലെത്താനും 27ന് ബന്തുദിനത്തില്‍ വാഹനങ്ങള്‍ കുറയുന്ന സാഹചര്യം മുതലെടുത്ത് ദേശീയപാതയില്‍ കൂടുതല്‍ യാത്രയുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

സുരക്ഷയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയായിരുന്ന തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും വാഹനം പുറപ്പെട്ടത്.
ബണ്ടുപാലം കടക്കാന്‍ ഒരുമണിക്കൂറിലേറെ വേണ്ടിവന്നു.96 ചക്രങ്ങളുള്ള മള്‍ട്ടി ആക്‌സില്‍ ബുള്ളറില്‍ കയറ്റിയ കപ്പലിന് വാഹനം ഉള്‍പ്പെടെ 7.40 മീറ്റര്‍ ഉയരവും 5.8മീറ്റര്‍ വീതിയുമാണിപ്പോള്‍ ഉള്ളത്.ഇതിനനുസരിച്ചായിരുന്നു റോഡിലെ ക്രമീകരണങ്ങള്‍.
നാവികസേനയുടെ ഡീകമ്മീഷന്‍ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ഇന്‍ഫാക്ട്-81 കപ്പലാണ് തണ്ണീര്‍മുക്കത്തുകായലിലെത്തിച്ച് കരമാര്‍ഗം ആലപ്പുഴയിലേക്കു കൊണ്ടുപോകുന്നത്.എഞ്ചിനില്ലാത്ത കപ്പല്‍ കൊച്ചിനാവികസേനാ ആസ്ഥാനത്തുനിന്നും പ്രത്യേക ടഗ്ഗ് ബോട്ടില്‍ കെട്ടിവലിച്ച് തണ്ണീര്‍മുക്കത്തും എത്തിച്ചിരുന്നത്.

വഴിയൊരുക്കാന്‍ വന്‍സംഘം

പടക്കപ്പലിന്റെ കരയാത്രക്കു വഴിയൊരുക്കാന്‍ വന്‍സംഘം.വന്‍ പോലീസ് സംഘം സുരക്ഷിതയാത്രക്കു രംഗത്തുണ്ടായിരുന്നു.പോലീസിനു പുറമെ അഗ്നിശമനസേനയും കെ.എസ്.ഇ.ബിയും പൊതുമരാമത്തധികൃതരും രംഗത്തുണ്ടായിരുന്നു.ക്രൈയിന്‍ സഹായത്താലാണ് റോഡിലേക്കുകിടന്ന മരച്ചില്ലകള്‍ വെട്ടിമാറ്റിയത്.ആവശ്യമായവമാത്രം വെട്ടിമാറ്റുന്ന തരത്തിലായിരുന്നു പ്രവര്‍ത്തനം.
വൈദ്യുതിലൈനുകള്‍ രാവിലെ മുതല്‍ ഓഫാിക്കിയിരുന്നു.മുളകൊണ്ട് ഉയര്‍ത്താവുന്ന ലൈനുകള്‍ അങ്ങനെ ഉയര്‍ത്തിയും മറ്റുളള ലൈനുകള്‍ അഴിച്ചുമാറ്റിയും വഴിയൊരുക്കി.

രണ്ടാം ദിവസമായ ഇന്ന് വെള്ളിയാകുളം സ്‌കൂളിനു സമീപത്തെ യാര്‍ഡിൽ നിന്നും രാവിെലെ 6 ന് തിരിച്ചു. ചേർത്തല െകെ എസ് ആർ ടി സി ബസ്റ്റാന്റെ് വഴി ദേശീയ പാതയ്ക്ക് സമീപം എത്തി.

കപ്പലും വഹിച്ചുള്ള വാഹനം കടന്നു പോകുന്നതിനാല്‍ പുലര്‍ച്ചെ 5.30 മുതല്‍ ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ ഗതാഗതം നിയന്ത്രിച്ചു തുടങ്ങി.കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ 11ാം മൈല്‍ മുട്ടത്തിപറമ്പു തണ്ണീര്‍മുക്കം വഴിയാണ് തിരിച്ചുവിട്ടത്.കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഇതേവഴി തന്നെയാണ് ചേര്‍ത്തലയില്‍ എത്തിച്ചത്.ആംബുലന്‍സുകളുടെ യാത്രക്കായി പോലീസ് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കി.

Eng­lish sum­ma­ry; The sec­ond day of the ship’s voy­age was over

you may also like this video;

Exit mobile version