Site icon Janayugom Online

കുസൃതികാട്ടിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ കെട്ടിടത്തിന് മുകളിൽ നിന്നു കലകീഴായി തൂക്കിപ്പിടിച്ചു

child

യുപിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ കെട്ടിടത്തിന് മുകളിൽ നിന്നു കലകീഴായി തൂക്കിപ്പിടിച്ചു. ഉത്തർപ്രദേശിലെ മിർസാപ്പുരിലാണ് സംഭവം. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഹ്രുരയിലെ സദ്ഭാവന ശിക്ഷൺ സംസ്ഥാൻ ജൂനിയർ സ്കൂളിലെ കുട്ടിയെയാണ് കെട്ടിടത്തിന് മുകളിൽ തലകീഴായി നിർത്തിയത്.
ഭക്ഷണം കഴിക്കുന്നതിനിടെ കുസൃതി കാണിച്ചതിന് രോഷാകുലനായ പ്രിൻസിപ്പൽ മനോജ് വിശ്വകർമ കുട്ടിയെ തലകീഴായി തൂക്കിപ്പിടിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇവനെ ഒരു പാഠം പഠിപ്പിക്കും എന്നു പറഞ്ഞ് ഒന്നാംനിലയുടെ ബാൽക്കണിയിൽനിന്നാണ് കുട്ടിയെ തൂക്കിപ്പിടിച്ചത്. മറ്റു കുട്ടികൾ നോക്കിനിൽക്കെയായിരുന്നു അധ്യാപകന്റെ പ്രവൃത്തി. കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിനു ശേഷമാണ് താഴെ നിർത്താൻ അധ്യാപകൻ തയാറായത്. സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി.

 

Eng­lish Sum­ma­ry: Child was hung upside down by principal

 

You may like this video also

Exit mobile version