Site iconSite icon Janayugom Online

രാധയുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു കൈമാറി

പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിന് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി ‑പട്ടിക വർഗ്ഗ‑പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കൈമാറി. 

രാധയുടെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങൾ ചെക്ക് കൈമാറിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ടി.എ. പാത്തുമ്മ, മാനന്തവാടി നഗരസഭാ കൗൺസിലർമാരായ വി.ആർ പ്രവിജ്, ഉഷാ കേളു, സീമന്തിനി സുരേഷ്, ഡിഎഫ്ഒ കെ.ജെ. മാർട്ടിൻ ലോവൽ എന്നിവർ മന്ത്രിയോടൊപ്പം വീട് സന്ദർശനത്തിൽ പങ്കെടുത്തു.

Exit mobile version