Site iconSite icon Janayugom Online

ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 14ന്

ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം 14ന് നടക്കും. ആദ്യ റൗണ്ടിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചിലി (പിസിസി) അംഗവും മധ്യ‑ഇടതുപക്ഷ സഖ്യമായ യൂണിഡാഡ് പോർ ചിലി സ്ഥാനാര്‍ത്ഥിയുമായ ജീനറ്റ് ജാര 26.86% വോട്ടുകളും തീവ്ര വലതുപക്ഷക്കാരനായ ജോസ് അന്റോണിയോ കാസ്റ്റ് 23.93% വോട്ടുകളും നേടി. മൂന്നാം സ്ഥാനത്ത് 19.71% വോട്ടുകളുമായി മധ്യസ്ഥനായ ഫ്രാങ്കോ പാരിസിയും, തൊട്ടുപിന്നാലെ വലതുപക്ഷ ലിബർട്ടേറിയൻ ജോഹന്നാസ് കൈസറും (13.94%) വലതുപക്ഷ എവ്‌ലിൻ മത്തേയും (12.47%) ഉണ്ട്. 

രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ , വലതുപക്ഷത്തിന് വലിയൊരു വിഭാഗം വോട്ടുകൾ കൂട്ടിച്ചേർക്കാൻ കഴിയുമെന്നാണ് വിശകലന വിദഗ്ധരുടെ പ്രവചനം. എന്നിരുന്നാലും, ജാരയ്ക്ക്, കാസ്റ്റിന്റെ അൾട്രാ-ലിബറൽ, യാഥാസ്ഥിതിക വീക്ഷണങ്ങളെ ചെറുക്കുന്ന രാഷ്ട്രീയ കേന്ദ്രത്തിൽ നിന്ന് വോട്ടുകൾ നേടാന്‍ കഴിയും. ചിലിയിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി രാജ്യത്തെ ശക്തിപ്പെടുത്തതിനുള്ള പദ്ധതിയാണ് ജാര മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളികൾക്ക് പ്രതിമാസം 800 യുഎസ് ഡോളര്‍ കുറഞ്ഞ വേതനം നൽകണമെന്ന് അവർ നിർദ്ദേശിക്കുന്നു. അതുവഴി അവരുടെ കുടുംബങ്ങൾക്ക് ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നു. അന്താരാഷ്ട്ര നയതന്ത്ര മേഖലയിൽ, പ്രായോഗികമായ നിലപാടാണ് ജാരയ്ക്കുള്ളത്. നിലവിലെ ബോറിക് ഭരണകൂടത്തെ കാര്യക്ഷമമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും വിശേഷിപ്പിച്ചും വലതുപക്ഷ ദേശീയവാദ കുടിയേറ്റ വിരുദ്ധ വ്യവഹാരത്തെ ചുറ്റിപ്പറ്റിയുമാണ് കാസ്റ്റ് തന്റെ രാഷ്ട്രീയ പ്രചാരണം നടത്തുന്നത്. 

Exit mobile version