Site iconSite icon Janayugom Online

ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം 19ന്

ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം 19ന് നടക്കും. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ത്ഥി റോഡ്രിഗോ പാസ് പെരേര 32.06% വോട്ടുകള്‍ നേടി ആദ്യഘട്ടത്തില്‍ വിജയിച്ചു. ഫ്രീ അലയൻസിലെ ജോർജ് ക്വിറോഗ റാമിറെസ് 26.7% വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. വിവിധ സര്‍വേഫലങ്ങള്‍ വിജയം പ്രവചിച്ച ലതുപക്ഷ സ്ഥാനാർത്ഥി സാമുവൽ ഡോറിയ മൂന്നാം സ്ഥാനത്തിലൊതുങ്ങി. ഫലം അറിഞ്ഞ നിമിഷം മുതൽ, രണ്ട് വലതുപക്ഷ സ്ഥാനാർത്ഥികളും സജീവമായി പ്രചാരണം നടത്തിവരികയാണ്. പല അവസരങ്ങളിലും എതിരാളിക്കെതിരെ തുറന്നതും ചിലപ്പോൾ വ്യക്തിപരമായതുമായ വിമർശനങ്ങളാണ് ഇരുസ്ഥാനാര്‍ത്ഥികളും ഉന്നയിക്കുന്നത്. മധ്യ‑വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാസ്, മുൻ പ്രസിഡന്റ് ജെയിം പാസ് സമോറയുടെ (1989–1993) മകനാണ്. ആക്രമണാത്മകമായ പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. വോട്ടിങ് രേഖകളിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് ആദ്യ റൗണ്ട് ഫലങ്ങൾ റദ്ദാക്കാനുള്ള പദ്ധതികളെ ക്വിറോഗ അപലപിച്ചു.

Exit mobile version