പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. തൊഴിലില്ലായ്മ നിരക്കിലെ വര്‍ധന, പിഎഫ് പലിശ വെട്ടിക്കുറച്ചത്, ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം, വിലക്കയറ്റം, തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ ബജറ്റ് ശുപാര്‍ശകള്‍ക്ക് പാര്‍ലമെന്ററി അനുമതി തേടുക, ജമ്മു-കശ്മീരിലെ ബജറ്റ് അവതരണം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. ജനുവരി 29 മുതല്‍ ഫെബ്രുവരി 11 വരെയാണ് ആദ്യഘട്ട ബജറ്റ് ചര്‍ച്ച നടന്നത്.
English summary; The second phase of the Parliamentary Budget Session will begin today
You may also like this video;