Site icon Janayugom Online

പാനിപൂരിയില്‍ മൂത്രം ചേര്‍ത്ത് വില്‍ക്കുന്നതിന്റെ വീഡിയോ വൈറലായി; വില്പനക്കാരന്‍ അറസ്റ്റില്‍

വഴിയോരെ വില്പനക്കാരന്‍ ഭക്ഷണത്തില്‍ മൂത്രം ചേര്‍ത്ത വെള്ളം ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അസമിലാണ് വഴിയോരത്തെ പാനിപൂരി വില്‍ക്കുന്ന കടയിലെ ആള്‍ പാനിപൂരിയ്ക്കുപയോഗിക്കുന്ന മിശ്രിതത്തില്‍ മൂത്രം ചേര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗുവാഹത്തിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു കപ്പ് വെള്ളത്തില്‍ വില്പനക്കാരന്‍ എന്തോ ഒന്ന് ചേര്‍ക്കുന്നതും അത് പിന്നീട് മറ്റൊരു പാത്രത്തിലേക്ക് പകരുന്നതും 20 മിനിട്ടുള്ള ദൃശ്യങ്ങളില്‍ കാണാം.

സംഭവം വൈറലായതിനുപിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിലെ അത്ഗാവ് മേഖലയിലാണ് ഇയാള്‍ പാനിപൂരി വിറ്റിരുന്നത്.

Eng­lish Sum­ma­ry: The sell­er used water mixed with urine in Panipuri; Video out

You may like this video also

Exit mobile version