നോർവെയിൽ നിന്ന് കേരളത്തിലെത്തിയ എംബിബിഎസ് വിദ്യാർഥിയുടെ സ്രവം ഒമിക്രോൺ സംശയത്തെ തുടർന്ന് പരിശോധനക്ക് അയച്ചു. രണ്ട് ദിവസം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ തമിഴ്നാട് സ്വദേശിയായ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതേതുടർന്നാണ് ഒമിക്രോൺ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സ്രവം വിശദപരിശോധനക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥി. വിദ്യാർഥിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ബംഗളൂരുവിലുള്ള ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വിദ്യാർഥി കരിപ്പൂരിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.നേരത്തെ, കോറോണ വകഭേദമായ ഒമിക്രോൺ നോർവെയിൽ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈ റിസ്ക് രാജ്യത്ത് നിന്നുവന്ന വിദ്യാർഥിയുടെ സ്രവം ഒമിക്രോൺ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്. പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് വിവരം.
english summary;The semen of a student who arrived in Kerala in Norway was sent for examination
you may also like this video;