Site iconSite icon Janayugom Online

സീരിയല്‍ നടിയെ വീട്ടിനുള്ളില്‍ ആത്മഹ ത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സസുരാൽ സിമർ കാ, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ എന്നീ ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ നടി വൈശാലി തക്കറി(26)നെ ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിലാണ് നടിയെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടത്. വീട്ടില്‍ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു.പിതാവിനും സഹോദരനുമൊപ്പമാണ് നടി ഇൻഡോറിലെ വീട്ടില്‍ താമസിച്ചത്. 2015‑ൽ ’ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ ’ എന്ന ഷോയിലൂടെയാണ് വൈശാലി തക്കറിന്റെ അഭിനയ അരങ്ങേറ്റം. 

രക്ഷാബന്ധൻ എന്ന സീരിയലിലും അടുത്തിടെ അഭിനയിച്ചിരുന്നു. ഇന്ന് രാവിലെ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് പിതാവ് അകത്തു മുറി തുറന്നപ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലേക്ക് അയച്ചു. ആത്മഹത്യാ കുറിപ്പിൽ പ്രണയബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാമര്‍ശിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Eng­lish Summary:The ser­i­al actress was found to have com­mit­ted sui­cide inside her house
You may also like this video

Exit mobile version