Site iconSite icon Janayugom Online

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമ മരിച്ചു

നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംങ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരിക്ക് ഗുരുതരമല്ല.

Eng­lish Sum­ma­ry: The shop­keep­er died after the car went out of con­trol and rammed into the bakery
You may also like this video

Exit mobile version