Site icon Janayugom Online

വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും

പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. കല്‍പ്പാത്തി പുഴയിലേക്ക് ഇതോടെ കൂടുതല്‍ വെള്ളമെത്തും. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അതേസമയം മലമ്പുഴ ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. നാല് ഷട്ടറുകല്‍ 30 സെമി വീതം താഴ്ത്തി. ഇതോടെ ഡാമിന്റെ ഡാമിന്റെ ജലനിരപ്പ് 112.65 മീറ്റര്‍ ആയി കുറഞ്ഞു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 80 സെന്റിമീറ്റര്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നിരിക്കുകയാണ്.

Eng­lish Summary:The shut­ter of Wala­yar Dam will be opened today
You may also like this video

Exit mobile version