ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ നാളെ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിലായി തുറക്കുമെന്ന് മുന്നറിയിപ്പ്. മഴക്കാലത്തിന് മുൻപായുള്ള അറ്റകുറ്റപണികൾക്കായാണ് ഷട്ടറുകൾ ഉയർത്തി, വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിയ്ക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൾക്കുത്ത് ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മഴ മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പോകരുതെന്നും വിലക്കുണ്ട്.
English summary;The shutters of the Kallar Dam will be open from tomorrow to 26th
You may also like this video;