മദ്യപിച്ച് മദോന്‍മത്തനായി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് സ്ഥലം കാലിയാക്കിയ എസ്ഐയെ പൊലീസ് അറസറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുറ്റ്യാടി ചുരംറോഡിലെ ഹോട്ടലിലും,തൊട്ടില്‍പ്പാലം കെ എസ്ആര്‍ടിസി ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്ഐയെആണ് തൊട്ടില്‍പ്പാലം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.പക്രംതളം ചുരം പത്താംവളവിനുസമീപത്തെ ഹോട്ടലിലും തൊട്ടിൽപ്പാലം, കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തും ആണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടൽ ഉടമയുമായി വാക്തർക്കത്തിലേർപ്പെടുകയും ഹെൽത്ത് ഇൻസ്പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് സ്ഥലംവിടുകയുമായിരുന്നു. ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ എസ് ഐഅനിൽകുമാറിനെയാണ് തൊട്ടിൽപ്പാലം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.
പൊലീസ് ബലം പ്രയോഗിച്ച് തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യംചെയ്യലിനിടെയാണ് ന്യൂമാഹി സ്റ്റേഷൻ എസ്ഐഅനിൽകുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസ്സിലായത്. വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴും ഇദ്ദേഹം ആക്രോശം തുടരുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസ് ചാർജ് ചെയ്തതിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു.
english Summary:
The SI, who entered the hotel under the influence of alcohol and left without paying, was arrested by the police
You may also like this video: