Site iconSite icon Janayugom Online

ആരെയും ഭയപ്പെടുത്തും പുഞ്ചിരിമട്ടത്തെ കാഴ്ചകള്‍

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ കാഴ്ച ഭയാനകം. ജലപ്രവാഹത്തിൽ ശ്മശാനഭൂമിയായി മറിയ മുണ്ടക്കൈയിൽ നിന്ന് കാൽനടയായി ഒന്നര കിലോമീറ്റർ മുകളിലുള്ള സ്ഥലമാണ് പുഞ്ചരിമട്ടം. വനംവകുപ്പിന്റെ അതിർത്തി ബോർഡുണ്ട് പുഞ്ചിരിമട്ടത്ത്. ഇവിടെ നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്ററിന് മുകളിലായി പച്ചപ്പ് നിറഞ്ഞ മലയില്‍ നിന്നാണ് ഉഗ്രസ്ഫോടനത്തിന് പിന്നാലെ വലിയ ആഴത്തിൽ മല പൊട്ടിയൊലിച്ച് വന്‍ജലപ്രവാഹമായി മുണ്ടക്കൈയെയും ചൂരലൽമലയെയും തകര്‍ത്തത്. കൂറ്റൻ പാറകളും വൻമരങ്ങളും ചളിക്കൂമ്പാരങ്ങളും താഴ്ഭാഗത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഉരുൾപൊട്ടിയ മലയുടെ ഭാഗത്തെ ആഴം ഏകദേശം എഴുപത് മീറ്ററോളം വരും. 

ദുരന്തം ആദ്യമെത്തിയ പുഞ്ചിരിമട്ടത്ത് ഏതാനും പാടികളാണുണ്ടായിരുന്നത്. അവ പൂർണമായും തുടച്ചുമാറ്റപ്പെട്ടു. തേയിലത്തോട്ടത്തിലെയും ഏലത്തോട്ടത്തിലെയും തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവിടങ്ങളിൽ നേരത്തെ ആളുകളെ ഒഴിപ്പിച്ചിരുന്നതിനാൽ കാര്യമായ ആളപായമുണ്ടായില്ല. എങ്കിലും പ്രദേശത്ത് നിന്ന് നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. പുഞ്ചിരിമട്ടം താഴ്ഭാഗത്തെ പാലം പൂർണമായും തകർന്നു. പാടികളിൽ നിന്ന് മറുകരയിലെ ഏലത്തോട്ടത്തിലേക്ക് പോകുന്ന പാലമായിരുന്നു ഇത്. 

Eng­lish Sum­ma­ry: The sight of the punchir­i­mat­tam will fright­en anyone

You may also like this video

Exit mobile version