Site iconSite icon Janayugom Online

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിംക്രാന്തി മോര്‍ച്ചയ്ക് വന്‍വിജയം

സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്ത്രികാരി മോര്‍ച്ചയ്ക്ക് വന്‍ വിജയം. അരുണാചല്‍ പ്രദേശില്‍ ബിജെപിയും അധികാരം നിലനിര്‍ത്തി. സിക്കിമില്‍ ആകെയുള്ള 32 സീറ്റുകളില്‍ 31 ഉം നേടിയാണ് മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ എസ്‌കെഎം തുടര്‍ഭരണം നേടിയത്. അഞ്ച് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ച് 2019 ലാണ് പ്രേം സിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. ഇത്തവണ എസ്ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവന്‍ കുമാര്‍ ചാംലിങ് രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. 

അരുണാചല്‍ പ്രദേശില്‍ 50 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെ 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം ബിജെപിയുടെ 10 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അരുണാചല്‍ പ്രദേശില്‍ ഒരെണ്ണം പോലും വിജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. ബിജെപി 46 സീറ്റില്‍ വിജയിച്ചപ്പോള്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റില്‍ വിജയം നേടി. എന്‍സിപിയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലും രണ്ടുവീതം സീറ്റുകളില്‍ വിജയം നേടി. 

Eng­lish Summary
The Sikkimkran­ti Mor­cha, the rul­ing par­ty in Sikkim, has won a big victory

You may also like thsi video:

Exit mobile version