Site icon Janayugom Online

ഹിന്ദുത്വര്‍ വെറുപ്പിന്റെ പ്രതിരൂപമായി മുസ്‌ലിങ്ങളെ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മൗനം പ്രതിഷേധാര്‍ഹം; രാഹുല്‍ ഗാന്ധിക്ക് തുറന്നകത്ത്

Rahul Gandhi, president of the Indian National Congress (INC) party, pauses during a news conference at the party's headquarters in New Delhi, India, on Thursday, May 23, 2019. Indian Prime Minister Narendra Modi is set to win a majority on his own in Indias general election, with his Bharatiya Janata Party surging to a commanding lead in vote counting. Photographer: Prashanth Vishwanathan/Bloomberg via Getty Images

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ നടത്തുന്ന വംശീയാക്രമണങ്ങള്‍ക്ക് നേരെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് തുടരുന്ന നിസംഗതയ്ക്കെതിരെ രാഹുല്‍ ഗാന്ധിയ്ക്ക് തുറന്ന കത്തെഴുതി സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രസിഡന്റ് കെ.ജി ജഗദീശനാണ് രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതിയത്.

ഹിന്ദു മനസിനെ പൈശാചികവത്ക്കരിക്കാന്‍ സഹായിക്കും വിധം വെറുപ്പിന്റെ പ്രതിരൂപമായി മുസ്‌ലീങ്ങളെ അവതരിപ്പിക്കാനും അപരവല്‍ക്കരിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ഹിന്ദുത്വയുടെ ശ്രമങ്ങളെ തടയാന്‍ ഇന്ത്യയുടെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്ന് കത്തില്‍ പറഞ്ഞു.രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ ഭാഗത്തു നിന്നും ജനാധിപത്യ വിരുദ്ധമായ ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല, അക്രമണോല്‍സുക ഹിന്ദുത്വയുടെ വക്താക്കളായ ഭരണകൂടത്തില്‍ നിന്ന് അത് പ്രതീക്ഷിക്കാനും വയ്യ. എന്നാല്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത്തരം അതിക്രമങ്ങളെ ഗൗരവപൂര്‍വം സമീപിക്കുകയോ ജനാധിപത്യ പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്യുന്നില്ല എന്നത് തീര്‍ത്തും ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കത്തില്‍ കുറ്റപ്പെടുത്തി.

ഹിന്ദുത്വ ഉത്പാദിപ്പിക്കുന്ന വെറുപ്പിനെതിരെ രാജ്യത്തെമ്പാടും മതമൈത്രി- സാഹോദര്യ സംഗമങ്ങളും എന്ന നിലയില്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടതുണ്ടെന്നും കത്തില്‍ പറഞ്ഞു.മതേതര രാജ്യം എന്ന് വിളിപ്പേരുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹൈന്ദവ ആഘോഷങ്ങളുടെ മറവില്‍ ഒട്ടേറെ അതിക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളത്. ന്യൂനപക്ഷ മത സമുദായങ്ങളേയും അവരുടെ ആരാധനാലയങ്ങളേയും ആക്രമിക്കുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഭക്ഷണത്തിന്റെ പേരില്‍ പോലും സംഘ പരിവാര്‍ ശക്തികള്‍ ആക്രമണങ്ങള്‍ നടത്തുന്നു.

നമ്മുടെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ ഭാഗത്തു നിന്നും ജനാധിപത്യ വിരുദ്ധമായ ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല, അക്രമണോല്‍സുക ഹിന്ദുത്വയുടെ വക്താക്കളായ ഭരണകൂടത്തില്‍ നിന്ന് അത് പ്രതീക്ഷിക്കാനും വയ്യ. എന്നാല്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത്തരം അതിക്രമങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കുകയോ ജനാധിപത്യ പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്യുന്നില്ല എന്നത് തീര്‍ത്തും ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.

അങ്ങനൊരു സാഹചര്യത്തിലാണ് ജനാധിപത്യ- മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന നിലപാടുള്ള സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ താങ്കള്‍ക്ക് കത്തെഴുതുന്നത്.സത്യവും അഹിംസയും മുന്‍ നിര്‍ത്തി ഗാന്ധിയുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്ത് രൂപപ്പെട്ടു വന്ന മതസൗഹാര്‍ദ്ദ ദേശീയതയെ, മതേതരത്വത്തെ നുണയും ഹിംസയും ഉപയോഗിച്ച് സംഘപരിവാറും അവരാല്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഭരണകൂടവും തകര്‍ത്തു തരിപ്പണമാക്കി കൊണ്ടിരിക്കുന്ന കാഴ്ചയ്ക്ക് മുന്‍പില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി വളര്‍ന്നു വന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഹിന്ദുത്വ ഭീകരതയ്ക്ക് നേരെ എങ്ങനെയാണ് നിസംഗതയോടെ നോക്കി നില്‍ക്കാന്‍ സാധിക്കുക.

ഹിന്ദു മനസിനെ പൈശാചികവത്ക്കരിക്കാന്‍ സഹായിക്കും വിധം വെറുപ്പിന്റെ പ്രതിരൂപമായി മുസ്‌ലിങ്ങളെ അവതരിപ്പിക്കാനും അപരവല്‍ക്കരിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ഹിന്ദുത്വയുടെ ശ്രമങ്ങളെ തടയാന്‍ ഇന്ത്യയുടെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്.ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ തുറന്നു കാണിച്ചുകൊണ്ട് രാജ്യത്തുടനീളം താങ്കള്‍ നടത്തുന്ന ശ്രദ്ധേയമായ പ്രസംഗങ്ങള്‍ രാഷ്ട്രീയ പ്രതീക്ഷ തന്നെയാണ് , രാജ്യത്തെ ഓരോ ജനാധിപത്യ വാദിയായ രാഷ്ട്രീയക്കാരനില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്ന ഇടപെടലാണത്, ദൗര്‍ഭാഗ്യ വശാല്‍ താങ്കളുടെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് പോലും ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ തുറന്നു കാണിക്കുന്ന ഇടപെടലുകള്‍ ഉണ്ടാകുന്നില്ല 

രാജ്യത്തെ ഗ്രാമങ്ങളിലും തെരുവുകളിലും തൊഴിലിടങ്ങളിലും കാമ്പസുകളിലും ജനാധിപത്യ ഇന്ത്യയുടെ നിലനില്പിനെക്കുറിച്ച് സംസാരിക്കേണ്ട കാലഘട്ടത്തില്‍, രാജ്യത്തെ പൗരന്മാര്‍ ജാതി-മത ലിംഗഭാഷാ പാര്‍ട്ടിചിന്തകള്‍ക്കതീതമായി കൈകോര്‍ത്തു നില്‍ക്കേണ്ട സാഹചര്യത്തില്‍ രാജ്യത്തിന്റെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് കാണിക്കുന്ന നിസംഗത ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാവുന്നതല്ല.മതേതര- ജനാധിപത്യ ഇന്ത്യയുടെ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യര്‍ മുഴുവനും ഒറ്റക്കെട്ടാവേണ്ടതുണ്ട്, തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടി ജനങ്ങളോട് സംവദിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത് 

മനുഷ്യ മനസുകളില്‍ വെറുപ്പിന്റെ സ്ഥാനത്ത് സ്‌നേഹത്തെ വളര്‍ത്തിയെടുക്കുവാന്‍, ഭയത്തിന്റെ സ്ഥാനത്ത് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാന്‍ അതുവഴി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായകരമായ നിലയില്‍ മതസൗഹാര്‍ദ്ദ ദേശീയതയെ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണം.

ഹിന്ദുത്വ ഉത്പാദിപ്പിക്കുന്ന വെറുപ്പിനെതിരെ രാജ്യത്തെമ്പാടും മതമൈത്രി- സാഹോദര്യ സംഗമങ്ങളും എന്ന നിലയില്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടതുണ്ട്. ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇനിയും വൈകിപ്പിക്കരുത് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ ഗാന്ധിക്കുള്ള കത്തിലൂടെ കെജി ജഗദീശന്‍ സൂചിപ്പിക്കുന്നത്

Eng­lish Summary:The silence of the Con­gress is objec­tion­able when it por­trays Mus­lims as the epit­o­me of Hin­dut­va hatred; In an open let­ter to Rahul Gandhi

You may also like this video:

Exit mobile version