Site iconSite icon Janayugom Online

മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകൻ: ബിനോയ്‌ വിശ്വം

ഭാവഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ്‌ പി ജയചന്ദ്രനെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.
അരനൂറ്റാണ്ടിലേറെയായി ജയചന്ദ്രന്റെ പാട്ടുകൾ കേൾക്കാത്ത, പാടാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിലില്ല. വയലാറും പി ഭാസ്കരനും വി ദക്ഷിണാമൂർത്തിയും എം കെ അര്‍ജുനനും ഉൾപ്പെടെയുള്ള സംഗീതപ്രതിഭകളുടെ കൂട്ടുകെട്ടിൽ വിരിഞ്ഞ ജയചന്ദ്രന്റെ ഗാനങ്ങൾ അമൂല്യവും അനശ്വരവുമായി മലയാളികൾ ഇന്നും കരുതുന്നു. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക്‌ ജയചന്ദ്രൻ നൽകിയ സംഭാവനകൾ കാലം എന്നുമോർക്കും. മലയാളസിനിമയും ഭാഷയും ഗാനങ്ങളും ഉള്ള കാലത്തോളം ജയചന്ദ്രന്റെ നാദം മലയാളികളുടെ മനസിൽ നിലനിൽക്കുമെന്ന്‌ ബിനോയ്‌ വിശ്വം പറഞ്ഞു. 

Exit mobile version