Site iconSite icon Janayugom Online

ബിനാലെയുടെ ആറാം പതിപ്പ് അടുത്ത വർഷം ഡിസംബറിൽ; ക്യൂറേറ്റ് ചെയ്യാൻ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും

വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് അടുത്തവർഷം ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. പ്രശസ്ത ആർട്ടിസ്റ്റായ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്ന് ആറാം പതിപ്പ് പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിനാലെയുടെ ആറാം പതിപ്പ് അവിസ്മരണീയമാകും. 

കലയുടേയും സമൂഹത്തിന്റെയും സംവാദത്തിന്റെയും ഒത്തുചേരലിന് വേദിയാകുന്ന ആഗോള പരിപാടിയിൽ ഭാഗമാകാൻ കേരളത്തിലെയും രാജ്യത്തേയും ലോകമെമ്പാടുമുള്ള ആസ്വാദകരേയും ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. തത്സമയ പ്രകടനം, ചിത്രകല, ഫോട്ടോഗ്രാഫി, ശിൽപം, ഇൻസ്റ്റലേഷൻ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനാണ് ക്യൂറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട നിഖിൽ ചോപ്രയെന്നും മുഖ്യമന്ത്രി പരിചയപ്പെടുത്തി.

Exit mobile version