Site iconSite icon Janayugom Online

രണ്ടാഴ്ചക്കാലം ജനങ്ങളെ വിറപ്പിച്ച അണലി ഒടുവിൽ വലയിൽ കുടുങ്ങി

snakesnake

കടലുണ്ടി പ്രബോധിനിക്കു സമീപം ഖാദി ബോർഡ് വ്യവസായ കേന്ദ്രത്തിൽ രണ്ടാഴ്ചയോളം ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഭീമൻ അണലി ഒടുവിൽ വലയിൽ കുടുങ്ങി. നെയ്ത്തു കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് ആദ്യം അണലിയെ കണ്ടത്. ആളുകൂടിയതോടെ അണലി കെട്ടിടത്തിന്റെ തറയിലെ മാളത്തിലൊളിച്ചു. പുറത്തിറങ്ങുകയും മാളത്തിലൊളിക്കുകയും ചെയ്ത് രണ്ടാഴ്ചക്കാലം അണലി ആളുകളെ വട്ടം കറക്കുകയായിരുന്നു. അണലിയെ പിടികൂടാൻ ആളുകൾ വലവിരിച്ചെങ്കിലും അതിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. പിന്നീട് വനശ്രീയിലെ പാമ്പുപിടുത്തക്കാരെ വിവരം അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം കെണിയൊരുക്കി. ഒടുവിൽ അണലി അതിൽ കുടുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ വലയിൽപ്പെട്ട പാമ്പിനെ മാത്തോട്ടം വനശ്രീയിൽ നിന്ന് ജീവനക്കാരെത്തി ഏറ്റുവാങ്ങി. രണ്ടു മീറ്ററോളം നീളവും അതിനൊത്തവണ്ണവുമുള്ള അണലിപ്പാമ്പാണ്. പെൺജാതിയിൽ പെട്ട പാമ്പാണെന്നും ഇപ്പോൾ ഗർഭാവസ്ഥയിലാണെന്നും വനശ്രീ ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ദിവസം അണലിയെ താമരശ്ശേരിയിലേയ്ക്കു കൊണ്ടുപോയി വനത്തിൽ തുറന്നു വിടുമെന്ന് അവർ പറഞ്ഞു. അണലിയുടെ ഇണ ഇവിടെയുണ്ടാകുമെന്ന ഭീതിയിലാണ് നെയ്ത്തു കേന്ദ്രത്തിലെ സ്ത്രീ തൊഴിലാളികൾ.

Eng­lish Sum­ma­ry: The snake that had been shak­ing peo­ple for two weeks was final­ly trapped

You may like this video also

Exit mobile version