വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. മീഡീയ ഇൻഫ്ലുവൻസറും ഡിജിറ്റൽ ക്രിയേറ്ററുമായ ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് (തൃക്കണ്ണൻ- 24) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
നിയമവിദ്യാർഥിനിയായ 23‑കാരിയുടെ പരാതിയിലാണ് കേസെടുത്തത്. റീൽസ് ചിത്രീകരണത്തിനായി യുവാവിന്റെ ആലപ്പുഴ ഇരവുകാടുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നതാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്ത് ഒട്ടേറേ ആരാധകരുള്ള ഇയാൾക്ക് 3.65 ലക്ഷം ഫോളോവേഴ്സാണുള്ളത്. സമാനമായി മറ്റ് പെൺകുട്ടികൾകളെ പീഡിപ്പിച്ചതിന് മൊഴിയുണ്ടെന്നും പൊലീസ് പറഞ്ഞു.

