Site icon Janayugom Online

ഡോ. വർഗീസ് ജോർജ്ജ് തയ്യാറാക്കിയ ‘കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം’; പുസ്തകം പ്രകാശനം ചെയ്തു

ഡോ. വർഗീസ് ജോർജ്ജ് തയ്യാറാക്കിയ 'കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ' എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. എം കെ മുനീറിന് നല്‍കി നിർവഹിക്കുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, കെ പി മോഹനന്‍ എംഎല്‍എ എന്നിവര്‍ സമീപം

ഡോ. വർഗീസ് ജോർജ്ജ് തയ്യാറാക്കിയ ‘കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങില്‍ ഡോ. എം കെ മുനീറിന് ആദ്യപ്രതി നൽകിയാണ് മുഖ്യമന്ത്രി പ്രകാശന കർമ്മം നിർവഹിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. പാനൂർ പ്രിസം ബുക്സ് ചെയർമാൻ കെ പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

ഡോ. വർഗീസ് ജോർജ്ജ്, വി സുരേന്ദ്രൻ പിള്ള, ഷെയ്ക് പി ഹാരിസ്, സബാഹ് പുൽപറ്റ, എൻ എം നായർ, പ്രിസം ബുക്സ് എഡിറ്ററും ബാല സാഹിത്യകാരനുമായ രാജു കാട്ടുപുനം എന്നിവർ സംബന്ധിച്ചു. പാനൂർ പ്രിസം ബുക്സിന്റെ പതിനഞ്ചാമത്തെ പുസ്തകമാണിത്. മുൻ മന്ത്രി പി ആർ കുറുപ്പിന്റെ നിയമസഭാ പ്രസംഗങ്ങളായിരുന്നു ആദ്യ പുസ്തകം. 

ദേശീയ സ്വാതന്ത്ര്യ സമരത്തിൽ അഗ്നി വിതറിയ രാഷ്ട്രീയ ധാരയായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനം. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നേതൃത്വ നിരയിൽ സോഷ്യലിസ്റ്റ് നേതാക്കളുടെ ത്യാഗനിർഭരമായ ചരിത്രം രേഖപ്പെടുത്തിയിരുന്നു. 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായും, പിന്നീട് 1954 ൽ ഇന്ത്യയിൽ ആദ്യത്തെ സോഷ്യലിസ്റ്റ് സർക്കാർ തിരു-കൊച്ചിയിൽ പട്ടം തണുപിള്ളയുടെ നേതൃത്വത്തിൽ രൂപം കൊണ്ടതും, 1977ൽ ജനതാപാർട്ടി രൂപപ്പെടുന്നതുവരെയുള്ള ചരിത്രമാണ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്ന പുസ്തകത്തിൽ വിഷയമാക്കുന്നത്. 

ENGLISH SUMMARY:The Social­ist Move­ment in Ker­ala’ by Dr. Vargh­ese George; The book has been released
You may also like this video

Exit mobile version