Site iconSite icon Janayugom Online

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ ഫെൻസിംങ് നശിപ്പിച്ച നിലയിൽ

ആദിവാസി പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിര് പങ്കിടുന്ന കോട്ടപ്പാറ മുതൽ പതിമൂന്നാം ബ്ലോക്ക് വരെ അഞ്ചര കിലോമീറ്റർ നീളത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് നശിപ്പിച്ച നിലയില്‍. പതിമൂന്നാം ബ്ലോക്കിലെ വെള്ളിയും ലീലയും കാട്ടാനയുടെ അക്രമത്തിൽ മരണപ്പെട്ടതിന് ശേഷം ഒരു മാസം മുമ്പ് വനം വകുപ്പ് ജീവനക്കാർ കഠിനാധ്വാനത്തിലൂടെ സ്ഥാപിച്ചതായിരുന്നു സോളാർ ഫെൻസിംഗ് . പുനരധിവാസ മേഖലയിലേക്ക് കാട്ടാന കടക്കാതിരിക്കാനുള്ള മാർഗംആയാണ് അഞ്ചര കിലോമീറ്റർ നീളത്തിൽ ലക്ഷങ്ങൾ മുടക്കി സോളാർ ഫെൻസിംഗ് സ്ഥാപിച്ചത് എന്നാൽ മാസം തികയുന്നതിന് മുമ്പ് തന്നെ അത് നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. 36 ലക്ഷം രൂപ മുടക്കി ഇവിടെത്തന്നെ സ്ഥാപിക്കുന്ന രണ്ട് ലൈൻ ഫെൻസിംഗിന്റെ നിർമ്മാണത്തിനായാണ് നിലവിൽ ഉണ്ടായിരുന്ന സോളാർ ഫെൻസിംഗ് നശിപ്പിച്ചത് എന്ന് പറയപ്പെടുന്നു. 

സോളാർ ഫെൻസിംഗ് സ്ഥാപിച്ചതോടെ പുനരധിവാസ മേഖലയിലേക്ക് കാട്ടാനകൾ കടക്കുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത് നശിപ്പിക്കപ്പെട്ടതോടെ വീണ്ടും കാട്ടാനകൾ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായിട്ടുണ്ട്. പുതിയവ നിർമ്മാണം ആരംഭിച്ചു എന്ന് ചില മാധ്യമങ്ങളിൽ വാർത്ത നൽകിയെങ്കിലും ഇതുവരെയായി പുതിയ ഡബിൾ ലൈൻ ഫെൻസിംഗ് നിർമ്മാണത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പുതിയവ നിർമ്മാണം ആരംഭിക്കാതെ നിർമ്മിച്ച് ഒരു മാസം പോലും തികയാത്ത സോളാർ പെൻസിങ് നശിപ്പിച്ചത് അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. സോളാർ ഫെൻസിംഗ് സ്ഥാപിച്ച കമ്പി ഉൾപ്പെടെയുള്ള മെറ്റീരിയൽസ് എല്ലാം ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ നശിപ്പിച്ചിട്ടുണ്ട്. പുതിയ രണ്ട് ലൈൻ ഫാൻസിങ് വന്നുകഴിഞ്ഞാൽ മാത്രം പഴയത് എടുത്തു മാറ്റേണ്ടതിനു പകരം പൂർണ്ണമായും നശിപ്പിക്കുന്ന അവസ്ഥ ആരാണ് വരുത്തിവെച്ചത് എന്ന് അന്വേഷണം നടത്തണം. നശിപ്പിക്കപ്പെട്ട ഫെൻസിംഗ് മെറ്റീരിയൽസ് കൃത്യമായി എടുത്ത് സൂക്ഷിച്ചുവച്ചാൽ ഭാവിയിൽ മറ്റെവിടെയെങ്കിലും സ്ഥാപിക്കാൻ കഴിയും എന്നിരിക്കെ ലക്ഷങ്ങളുടെ നഷ്ടമാണ് വനംവകുപ്പിന് ഇപ്പോൾ വന്നു ചേർന്നിട്ടുള്ളത്. . ഇവിടെ ഇല്ല എന്ന വിശദീകരണമാണ് ലഭിക്കുന്നത്. എന്നാൽ ഫോട്ടോയും വീഡിയോ ഉൾപ്പെടെയുള്ള തെളിവ് സഹിതം ഉദ്യോഗസ്ഥർക്ക് നൽകിയപ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥർ സ്വീകരിച്ചത്. 

Exit mobile version