സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സൈനിക ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. മൂന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജവാന്മാര്‍ക്കാണ് വെടിവയ്പ്പില്‍ പരിക്കേറ്റത്. ജമ്മു കശ്മീരിലെ ഉദ്ധംപുരിലെ ദേവിക ഘട്ട് കമ്മ്യൂണിറ്റി സെന്ററില്‍ ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്ത കോണ്‍സ്റ്റബിള്‍ ഭൂപേന്ദ്ര സിങ് സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. വെള്ളിയാഴ്ച പൂഞ്ചിലെ ടെറിട്ടോറിയല്‍ സൈനിക ക്യാമ്പില്‍ സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേര്‍ക്ക് പരിക്കേല്‍ത്തുകയും ചെയ്തു.
English Summary:The soldier committed suicide after shooting his colleagues
You may also like this video