പിതാവിൻ്റെ പതിനാറ് അടിയന്തിര കർമങ്ങൾ നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ മകനും മരിച്ചു. പുന്നപ്ര കിഴക്കേതയ്യിൽ പരേതനായ സരസന്റെയും സുമതിയുടെയും മകൻ ശ്യാം ലാൽ (37) ആണ് ഇന്ന് മരിച്ചത്. പിതാവ് സരസൻ്റെ അടിയന്തിര കർമങ്ങൾ മറ്റന്നാൾ (വ്യാഴം) നടക്കാനിരിക്കെയാണ് ശ്യാംലാൽ മരണമടഞ്ഞത്. പാൻക്രിയാസ് രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ അനുജ. സഹോദരങ്ങൾ പ്രശാന്തി, ശതഗോപൻ, അഡ്വ :പ്രദീപ്തി സജിത്. (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം)
പിതാവിൻ്റെ പതിനാറ് അടിയന്തിര കർമങ്ങൾ നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ മകൻ മരിച്ചു

