Site iconSite icon Janayugom Online

കോവിഡ് വ്യാപനം രൂക്ഷം: മാസ്ക് ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന, രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം

ഒമിക്രോണിന്റെ അതിതീവ്ര വ്യാപന ശേഷയുള്ള എക്സ്ബിബി.1.5 അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കണമെന്നും ലോകാരോഗ്യസംഘടന രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിമാന യാത്ര പോലെ രോഗവ്യാപന സാധ്യതയേറിയ സാഹചര്യങ്ങളില്‍ മാസ്ക് ഉറപ്പാക്കേണ്ടതാണെന്ന് ഡബ്ള്യൂ എച്ച് ഒ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്മാള്‍വുഡ് പറഞ്ഞു. അമേരിക്കയില്‍ നിലവില്‍ വ്യാപിക്കുന്ന കോവിഡില്‍ 27.6 ശതമാനത്തിനും കാരണം എക്സ്ബിബി.1.5 വകഭേദമാണ്. യൂറോപ്പില്‍ ഈ വകഭേദം വ്യപാകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 

Eng­lish Sum­ma­ry: The spread of Covid-19 is inten­si­fy­ing: the World Health Orga­ni­za­tion advis­es coun­tries to ensure masks

You may also like this video

Exit mobile version