Site iconSite icon Janayugom Online

ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

നാലുദിവസം നീണ്ടുനിന്ന ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പൊതുചർച്ചയോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജനാധിപത്യത്തിന്റെ ഹൃദയസ്പന്ദനം എന്ന വിഷയത്തിൽ നടന്ന സെമിനാർ കൃഷി മന്ത്രി പി പ്രസാദും വനിതാ സമ്മേളനം നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ദേശീയ പ്രസിഡന്റ് സെയ്ദ ഹമീദും സുഹൃദ് സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ വി സി ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ നയനിർവഹണവും സിവിൽ സർവീസും എന്ന വിഷയത്തിൽ എഐഎസ്ജിഇസി ജനറല്‍ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, വിവിധ സർവീസ് സംഘടനാ നേതാക്കളായ ഡോ. വി എം ഹാരിസ്, എസ് സുധികുമാർ, വിനോദ് വി, അനിൽകുമാർ കെ, കെ ദീപുകുമാർ, പ്രൊഫ. ടി ജി ഹരികുമാർ, ആർ രമേശ് എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെ 11.30ന് ബഹുസ്വരതയുടെ ഇന്ത്യ എന്ന സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി ഫൗണ്ടേഷൻ പ്രസിഡന്റ് തുഷാർ ഗാന്ധി മുഖ്യപ്രഭാഷണം നടത്തും. മുൻമന്ത്രി എ കെ ബാലൻ, വി കെ ശ്രീകണ്ഠൻ എംപി, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവര്‍ സംസാരിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. 

Exit mobile version