Site iconSite icon Janayugom Online

സംസ്ഥാനം റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിച്ച് ഉത്തരവായി. ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീമിന് കീഴിലുള്ള റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയായാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതലുള്ള ബില്ലുകള്‍ക്കാണ് വര്‍ധനവ് ബാധകമാകുക. ഉല്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉല്പാദക സംഘങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. 

Eng­lish Sum­ma­ry: The state increased the sup­port price of rubber

You may also like this video

Exit mobile version