കളഞ്ഞുകിട്ടിയ ബാഗ് ഉടമയെ കണ്ടുപിടിച്ച് തിരികെ നല്‍കി. നെടുമുടി സ്വദേശി രമേശിന്റെ പതിനായിരം രൂപയടങ്ങിയ ബാഗ് ഇന്നലെ നെടുമുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടയില്‍ നഷ്ടപ്പട്ടിരുന്നു. നെടുമുടി പൊങ്ങയിൽ തെങ്ങ് ചെത്ത് തൊഴിലാളിയായ പ്രവീണിന് നഷ്ടപ്പെട്ട പണമടങ്ങിയ ബാഗ് കിട്ടി. തുടർന്ന് പ്രവീൺ ബാഗുമായി നെടുമുടി പോലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ ജി സുരേഷ് കുമറിനെ വിവരമറിച്ചു. അദ്ദേഹം ബാഗിന്റെ ഉടമയെ കണ്ടെത്തി സ്റ്റേഷനിൽ വെച്ച് ബാഗും പണവും മൊബൈൽ ഫോണും തിരികെ ഏൽപ്പിക്കുകയായിരുന്നു.
English Summary: The stolen bag containing the money was found and returned to the owner

