Site iconSite icon Janayugom Online

വലഞ്ഞ് യാത്രക്കാര്‍; വിമാന സർവീസുകൾ റദ്ദാക്കി ഗോ എയര്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഇന്ധന കമ്പനികള്‍ക്കു നല്‍കേണ്ട കുടിശിക വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ 25 വിമാനങ്ങളാണ് വരുന്ന രണ്ടു ദിവസം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. 5000ത്തിലധികം പേര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ്. ബജറ്റ് വിമാനങ്ങളാണ് കമ്പനിയുടെ പ്രത്യേകത. അതേസമയം സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
24 മണിക്കൂറിനുള്ളില്‍ ഗോ ഫസ്റ്റ് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്‍റെ നടപടി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള കാരണം രേഖാമൂലം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഡിജിസിഎ നോട്ടീസില്‍ പറയുന്നു.

Eng­lish sum­ma­ry: The strand­ed pas­sen­gers; Go Air has can­celed flight services
you may also like this video:

Exit mobile version