സ്റ്റീൽകപ്പ് കൊണ്ട് അയൽവാസിയുടെ തലയടിച്ചു പൊട്ടിച്ച കേസിൽ പ്രതിയെ പന്തളം പോലീസ് റിമാൻഡ് ചെയ്തു. പന്തളം സ്വദേശി ഷാജിയാണ് (53) പിടിയിലായത്. പന്തളം കഴുത്തുമൂട്ടിൽപടി സ്വദേശി മഹേഷ് കുമാറിനെ സ്റ്റീൽകപ്പ് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു.
മങ്ങാരം അമ്മൂമ്മക്കാവിലെ ഉത്സവം നടക്കുമ്പോൾ ഓട്ടോറിക്ഷ ഡ്രൈവറോട് ഷാജി ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മഹേഷ് കുമാറിനെ അസഭ്യം പറഞ്ഞ് സ്റ്റീൽ കപ്പ് കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. നെറ്റിയുടെ മുകളിൽ പരിക്കേറ്റതിനെ തുടർന്ന് മഹേഷിനെ പന്തളം സി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈകോടതി ഉത്തരവ് പ്രകാരം സ്റ്റേഷനിൽ ഹാജരായ പ്രതിയെ അറസ്റ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

