Site icon Janayugom Online

ചരിത്രത്തിലേക്ക് കയറിവന്ന തെരുവ് ഭിക്ഷക്കാരൻ

വർഷം 1926ലണ്ടനിലെ തിരക്കൊഴിയാത്ത കിങ്സ് സ്ട്രീറ്റ്. പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഒരു തെരുവ്. അന്നത്തെ അന്നം തേടിയിറങ്ങിയതാണ്
ആ ഭിക്ഷക്കാരൻ. ലോയിഡ് എന്നായിരുന്നു അയാളുടെ പേര്. പെട്ടെന്ന് റോഡിനരികെ നാല് നിലക്കെട്ടിടത്തിൽ നിന്നും ഒരാൾ തിരക്കിട്ട് ഇറങ്ങിവന്ന് ലോയിഡിന്റെ ഷർട്ടിൽ കയറി പിടിച്ചുവലിച്ചു. ലോയിഡ് കുതറി മാറാൻ നോക്കി പക്ഷെ അയാൾ വിട്ടില്ല. ലോയിഡിനെ ആ കെട്ടിടത്തിന്റെ അകത്തെ ഒരു മുറിയിൽ കയറ്റി വാതിലടച്ചു. ലോയിഡ് ചുറ്റും നോക്കി. സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്ന മുറി. ലോയിഡിനെ ഒരു സ്റ്റൂളിൽ ഇരുത്തി അയാൾ മുഖത്തേക്ക് ലൈറ്റുകൾ തെളിയിച്ചു.

പിന്നെ എന്തൊക്കൊയോ സ്വിച്ചുകൾ ഓണാക്കി എന്തൊക്കെയോ ചെയ്തു. അത്ഭുതം! കുറച്ചപ്പുറത്ത് മേശപ്പുറത്തുവച്ച ഒരു പെട്ടിയുടെ മുന്നിൽ പിടിപ്പിച്ച ചില്ലിൽ ലോയിഡിന്റെ മുഖം തെളിഞ്ഞു വന്നു. അത് കണ്ട് ആ തെരുവ് ഭിക്ഷക്കാരൻ അമ്പരന്നുപോയി. പക്ഷെ ആ ഭിക്ഷക്കാരൻ ചരിത്രത്തിലേക്ക് നടന്ന് കയറുകയായിരുന്നു. അപ്പോൾ ലോയിഡിനെ അങ്ങോട്ട് കൊണ്ടുവന്ന മനുഷ്യനാകട്ടെ ഭ്രാന്തനെപ്പോലെ തുള്ളിച്ചാടി പൊട്ടിച്ചിരിച്ചു. ലോകത്തിലെ ആദ്യത്തെ
ടെലിവിഷൻ
സംപ്രേഷണമായിരുന്നു അത്.
തെരുവ്
ഭിക്ഷക്കാരന്റെ മുന്നിൽ തുള്ളിച്ചാടിയത്
മറ്റാരുമായിരുന്നില്ല. സാക്ഷാൽ
ജോൺ ലോഗി ബേഡ്, ടെലിവിഷൻ
പ്രായോഗികമായി കണ്ടെത്തിയ മഹാൻ. ടെലിവിഷന്റെ പിതാവ്. എല്ലാ വർഷവും
നവംബർ 21 ലോക ടെലിവിഷൻ
ദിനമായി ആചരിക്കുന്നു.

Exit mobile version