ജില്ലാക്കോടതി വാര്‍ഡില്‍ പള്ളിക്കണ്ടത്തില്‍ വീട്ടില്‍ പി വി തോമസിന്റെ മകന്‍ മിഖിൽ തോമസ് (15) മുങ്ങി മരിച്ചു. നെടുമുടിയില്‍ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നു.
തകഴിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് മൃതദേഹം ആറ്റിൽ നിന്ന് മുങ്ങിയെടുത്തത്. ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

