Site iconSite icon Janayugom Online

കുളത്തിൽ സുഹൃത്തുകൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ ചേലക്കരയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൊഴുപ്പാടം സ്വദേശി ഗോകുൽ (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ തൊഴുപ്പാടം ചേരകുളത്തിലായിരുന്നു അപകടം. സുഹൃത്തുകൾക്കൊപ്പം കുളിക്കുന്നതിനിടെ ഗോകുൽ വെള്ളത്തിൽ മുങ്ങിത്താണത്. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ കരയ്ക്ക് കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:The stu­dent drowned while bathing with his friends in the pool

You may also like this video

Exit mobile version