Site iconSite icon Janayugom Online

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഭാരതപുഴയിലെ തൃത്താല പരുതൂർ മുടപ്പക്കാട് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുടപ്പാക്കാട് തോട്ടത്തിൽ വീട്ടിൽ നാസറിന്റെ മകൻ അൻഷാദാണ് (18) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വെള്ളിയങ്കല്ല് ജലസംഭരണി ഭാഗത്ത് അൻഷാദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ അൻഷാദിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

സ്ഥലത്ത് എത്തിയ അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിൽ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് അൻഷാദ്. 

Exit mobile version