Site icon Janayugom Online

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് എൽകെജി വിദ്യാർത്ഥിനി

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണു. തിരക്കുള്ള റോഡിലേക്ക് വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസില്‍ നിന്നാണഅ വിദ്യാര്‍ത്ഥിനി വീണത്.

കുട്ടി ബസില്‍ നിന്ന് വീണത് ആദ്യം ആരും അറിഞ്ഞിരുന്നില്ല, നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിറുത്തിയത് കൊണ്ടാണ് കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെതിരെ നിയമ നടപടിയിലേക്ക് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.

Eng­lish Sum­ma­ry: The stu­dent fell from the run­ning school bus
You may also­like this video

Exit mobile version