Site iconSite icon Janayugom Online

മലപ്പുറത്ത് ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ കാല്‍വഴുതി കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ കാല്‍വഴുതി കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം പെരുവള്ളൂരിലാണ് സംഭവം. നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ ആണ് (17)ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

സ്‌കൂളിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടി വീണത്. ഫയർഫോഴ്‌സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: The stu­dent fell into the well and died
You may also like this video

Exit mobile version