Site iconSite icon Janayugom Online

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കിണറ്റിൽ വീണു

studentstudent

പൊലീസിനെ കണ്ട് ഭയന്ന് ഓടിയ വിദ്യാർത്ഥി കിണറ്റിൽ വീണു. പൂളക്കോട്സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള നാല്പത് അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളമുള്ള കിണറ്റിലാണ് കളൻതോട് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ഫദൽ (20)വീണത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളജ് വിട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ എതിർ ദിശയിൽ പൊലീസ് ജീപ്പ് വരുന്നത് കണ്ടു. പൊലീസ് ജീപ്പ് കണ്ടതോടെ ഭയന്ന് വാഹനം പെട്ടെന്ന് നിർത്തി ഇറങ്ങി ഓടുന്നതിനിടെ അബദ്ധവശാൽ റോഡിനോട് ചേർന്ന സ്ഥലത്തെ കിണറിൽ വീഴുകയായിരുന്നു. 

കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളാണ് ഫദൽ കിണറ്റിൽ വീണ വിവരം പരിസരവാസികളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഉടൻതന്നെ മുക്കത്തു നിന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി. തുടർന്ന് റോപ്പിന്റെയും റെസ്ക്യു നെറ്റിന്റെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപെടുത്തുകയായിരുന്നു. 

കിണറ്റിൽ വീണ വിദ്യാർത്ഥിക്ക് നിസ്സാര പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ഓഫീസർ സി മനോജ്, സേനാംഗങ്ങളായ സനീഷ് പി ചെറിയാൻ, പി ടി ശ്രീജേഷ്, വൈ പി ഷറഫുദ്ധീൻ, കെ പി അജീഷ്, ടി പി ഫാസിൽ അലി, കെ എസ് ശരത്, വി എം മിഥുൻ, ജോളി ഫിലിപ്പ്എന്നിവർ നേതൃത്വം നൽകി. 

Exit mobile version