Site iconSite icon Janayugom Online

വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

deathdeath

രാജസ്ഥാനിലെ കോട്ടയിൽ ജെഇഇമെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 17 വയസ്സുള്ള വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം കോട്ടയിലെ മഹാവീർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിദ്യാര്‍ത്ഥി ഒരു മാസത്തോളമായി ക്ലാസിൽ പോയിരുന്നില്ല. 

കുട്ടി മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് വിദ്യാര്‍ത്ഥി കോട്ടയിലെ ജെഇഇ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നത്.

എന്‍ജിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന കോച്ചിംഗ് സെന്ററുകളുടെ കേന്ദ്രമായ കോട്ടയിൽ കഴിഞ്ഞവര്‍ഷംമാത്രം 15 വിദ്യാർത്ഥികളെങ്കിലും ആത്മഹത്യ ചെയ്തു.

Eng­lish Sum­ma­ry: The stu­dent was found to have com­mit­ted sui cide inside the hos­tel room

You may also like this video

Exit mobile version