Site iconSite icon Janayugom Online

വിദ്യാര്‍ത്ഥിനിയെ പീ ഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; സ്കൂള്‍ മാനേജര്‍ക്കെതിരെ കേസ്

വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ ഷഹാദത്ത് എന്നയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയെ ദിവസങ്ങളോളം പീഡനത്തിനിരയാക്കിയതായും വിദ്യാര്‍ത്ഥിനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്കൂള്‍ സമയത്തിനുശേഷമാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഭീഷണപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കിയതിനുപിന്നാലെ ഷഹാദത്ത് ഒളിവിലാണെന്നാണ് വിവരം. കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: The stu­dent was rap ed and threat­ened; Case against school manager

You may also like this video

Exit mobile version