Site iconSite icon Janayugom Online

ലക്ഷദ്വീപ് എംപിയുടെ സ്റ്റേ റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്‍റെ കേസ് സ്റ്റേ ചെയ്ത കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ഹൈക്കോടതിയുടെ ഉത്തരവ് ആറ് ആഴ്ചക്കകം പുനപരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വധശ്രമക്കേസില്‍ ഫൈസലിന്‍റെ ശിക്ഷക്ക് സ്റ്റേ നല്‍കിയ ഹൈക്കോടതിയുടെ നടപടി തെറ്റാണെന്നും നിരീക്ഷിച്ചു. അതേസമയം ഹൈക്കോടതി വിധി വരുന്നത് വരെ ഫൈസലിന് എംപി സ്ഥാനത്ത് തുടരാമെന്നും ജസ്റ്റിസ് ബി വി നാഗരത്‌നയും ഉജ്ജല്‍ ഭുയാനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 

ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ വാദത്തിന്റെ സമയത്തും ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിരത്തിയ കാരണങ്ങളില്‍ ജസ്റ്റിസ് നാഗരത്‌ന സംശയം പ്രകടിപ്പിച്ചിരുന്നു. ഫൈസലിനെ ശിക്ഷിച്ചാല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഇതിന് പണച്ചെലവുണ്ടാകുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 

എന്നാല്‍ ശിക്ഷാ വിധി സ്‌റ്റേ ചെയ്യുന്നതിന് ഈയൊരു കാരണം മാത്രം പോരെന്ന് സുപ്രീം കോടതി ഇന്നും ആവര്‍ത്തിച്ചു.ഈയൊരു കാരണത്താല്‍ മാത്രം ശിക്ഷാ വിധി സ്‌റ്റേ ചെയ്ത കോടതി വിധി റദ്ദാക്കുകയും വിഷയം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.ഈ ഉത്തരവിന്റെ തിയ്യതി മുതല്‍ ഇന്നുവരെ പ്രതിഭാഗം എംപിയായി തുടരുകയും തന്റെ ചുമതലകളെല്ലാം നിറവേറ്റിയതായും മനസിലാക്കുന്നു. ആറ് ആഴ്ചക്കകം ഉത്തരവ് പുനപരിശോധിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുന്നു, സുപ്രീംകോടതി ഉത്തരവിട്ടു

Eng­lish Summary:

The Supreme Court can­celed the stay of Lak­shad­weep MP

You may also like this video:

Exit mobile version