മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം ഇരുപത്തി രണ്ടിലേക്ക് മാറ്റി വെച്ചു. കേരളത്തിന്റെ ആവിശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കേരളം കോടതിയിൽ സമയം ആവശ്യപ്പെട്ടു. ബേബി ഡാമിൽ മരം മുറിക്കാൻ കേരളം അനുമതി നൽകിയില്ല എന്നാരോപിച്ചാണ് തമിഴ്നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസ് പരിഗണിക്കുന്ന 22 വരെ വിദഗ്ദ സമിതി നിർദ്ദേശ പ്രകാരം ഡാമിലെ ജല നിരപ്പ് 139.5 അടിയിൽ നില നിർത്തണം എന്ന കേരളത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
ENGLISH SUMMARY:The Supreme Court has adjourned consideration of the Mullaperiyar case
You may also like this video
